Thursday, July 19, 2018

മാതാവ് പ്രത്യക്ഷപ്പെട്ട് കൊന്ത നല്കിയ റാണി ജോണിന് കിട്ടിയ മരിയൻ അനുഭവങ്ങൾ

Mother of Kanchikode Image
അല്പം ദൈർഘ്യമേറിയ വീഡിയോ ആണ് . സമയം കണ്ടെത്തി കാണണേ!
Holy Mary miracles to Rani john Kerala. - Video Credit : Shalom TV

മാതാവ് പ്രത്യക്ഷപ്പെട്ട് കൊന്ത നല്കിയ റാണി ജോൺ കഞ്ചിക്കോട്, കേരളം

Wednesday, July 18, 2018

പരിശുദ്ധ അമ്മയെ കത്തോലിക്കർ വണങ്ങുന്നതിനുള്ള കാരണം - ബൈബിൾ സൂചനകൾ - Fr. Daniel Poovannathil

എല്ലാ കത്തോലിക്കരും കേട്ടിരിക്കേണ്ട ഒരു ക്ലാസ് ആണിത് കാരണം പരിശുദ്ധ അമ്മയെ എന്ത് കൊണ്ട് കത്തോലിക്കർ വണങ്ങുന്നു എന്നതിന് ബൈബിളിൽ നിന്ന് വ്യക്തവും ശക്തവുമായ സൂചനകൾ കാണിച്ചു തന്നു കൊണ്ട് ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ വിശദീകരിച്ചു നൽകുന്നു.



മറ്റുള്ളവരും മുൻ വിധിയില്ലാതെ ഇത് കേൾക്കുന്നത് നല്ലതായിരിക്കും

Fr. Daniel Poovannathil - Daily Bread 640 - 18th July, 2018

സങ്കീര്‍ത്തനങ്ങള്‍ - അദ്ധ്യായം 90:7-8
അങ്ങയുടെ കോപത്താല്‍ ഞങ്ങള്‍ ക്ഷയിക്കുന്നു; അങ്ങയുടെ ക്രോധത്താല്‍ ഞങ്ങള്‍പരിഭ്രാന്തരാകുന്നു.
ഞങ്ങളുടെ അകൃത്യങ്ങള്‍ അങ്ങയുടെമുന്‍പിലുണ്ട്; ഞങ്ങളുടെ രഹസ്യപാപങ്ങള്‍ അങ്ങയുടെ മുഖത്തിന്റെ പ്രകാശത്തില്‍ വെളിപ്പെടുന്നു.

•••┈┈┈•✿❁✿•┈┈┈•••
⌚02:46 Minutes only
•••┈┈┈•✿❁✿•┈┈┈•••


This is audio only short speech by Fr. Daniel Poovannathil, Mount Carmel Ministries, Trivandrum.

Tuesday, July 17, 2018

അകാരണമായി നിങ്ങൾ ആരെയെങ്കിലും പ്രാകാറുണ്ടോ ? അതിന്റെ ഫലം കേട്ടോളൂ - Fr. Daniel Poovannathil

നമ്മൾ പറയുന്ന ശാപ വചനങ്ങൾ ബൂമറാങ് പോലെ തിരിച്ചു വരും.
പ്രഭാഷക‌ന്‍ - അദ്ധ്യായം 21:27
ദൈവഭയമില്ലാത്തവന്‍ പ്രതിയോഗിയെശപിക്കുമ്പോള്‍ തന്നെത്തന്നെയാണ്ശപിക്കുന്നത്.

Fr. Daniel Poovannathil - Daily Bread 639 - 17th July, 2018

•••┈┈┈•✿❁✿•┈┈┈•••
⌚02;48 Minutes only
•••┈┈┈•✿❁✿•┈┈┈•••
സങ്കീര്‍ത്തനങ്ങള്‍ - അദ്ധ്യായം 90
അനശ്വരനായ ദൈവവും നശ്വരനായ മനുഷ്യനും മനുഷ്യനെ അവിടുന്നു പൊടിയിലേക്കുമടക്കി അയയ്ക്കുന്നു; മനുഷ്യമക്കളേ, തിരിച്ചുപോകുവിന്‍ എന്ന് അങ്ങു പറയുന്നു. ആയിരം വത്‌സരം അങ്ങയുടെ ദൃഷ്ടിയില്‍ കഴിഞ്ഞുപോയ ഇന്നലെപോലെയും രാത്രിയിലെ ഒരുയാമംപോലെയും മാത്രമാണ്.

Monday, July 16, 2018

എത്ര നന്നായി പ്രാർത്ഥിച്ചാലും നിങ്ങൾ ഇത് മനസ്സിലാക്കിയില്ലെങ്കിൽ ഫലം ഇല്ല - Fr Daniel Poovannathil

നിങ്ങളുടെ അയൽപക്കത്തുള്ള ഒരു കുടുംബം ഏതെങ്കിലും ഒരു കാരണം ഉണ്ടാക്കി നിങ്ങളുമായി ശത്രുതയിൽ ആകുമ്പോൾ നിങ്ങൾ ഓർത്തിരിക്കണം...


ഇത് പോലുള്ള കൂടുതൽ വിഡിയോകൾ കാണുവാൻ സബ്സ്ക്രൈബ് ചെയ്യുക

Wednesday, July 11, 2018

30 മിനിറ്റ് 3 മാസം ബൈബിൾ വായിച്ചാൽ എന്തും ലഭിക്കും Fr Daniel Poovannathil

ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ നടത്തുന്ന പ്രവചനം - നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ഒരിക്കലും നടക്കില്ല എന്ന് നിങ്ങൾ പറഞ്ഞ, ലോകം പറഞ്ഞ കാര്യങ്ങൾ എടുത്തു എഴുതി വെക്ക്...എന്നിട്ടു ദിവസവും 30 മിനിറ്റെങ്കിലും 3 മാസം വായിച്ചു തുടങ്ങു... നിങ്ങളുടെ കണ്മുൻപിൽ അത്ഭുതം നടക്കും.

Read Bible for 30 minutes every day for 3 months to remove all blocks from your life - Fr Daniel Poovannathil

Tuesday, July 10, 2018

വൈദീകർ വീണു പോയാൽ നിങ്ങൾ വിശ്വാസം ഉപേക്ഷിക്കുമോ - Fr.Xavier Khan Vattayil

കർത്താവായ യേശുക്രിസ്തുവിലാണോ നമ്മുടെ വിശ്വാസം ഉറപ്പിച്ചിരിക്കുന്നത് ? ഒരു ശതമാനം വൈദീകർ വീണാൽ വിശ്വാസം ഉപേക്ഷിക്കാനിരിക്കുന്ന ആളുകൾ ആണോ നമ്മൾ ?

Monday, July 9, 2018

സഭയ്ക്കുണ്ടാകുന്ന പീഡനത്തെപ്പറ്റി - Fr.Dominic Valanmanal

സഭയ്ക്കുണ്ടാകുന്ന പീഡനത്തെപ്പറ്റി
Fr.Dominic Valanmanal

സൂര്യൻ ഉദിച്ചു നിൽക്കുമ്പോൾ ചുറ്റുമുള്ള നൂറോ ആയിരമോ മെഴുകുതിരി കേട്ട് പോയാൽ നമ്മളെ ബാധിക്കില്ല ...ഒരു ഇരുട്ടും ഉണ്ടാവില്ല...ഇരുണ്ടു പോകുന്നത് ഈ മെഴുകുതിരി വെട്ടത്തിൽ ജീവിക്കുന്നവരാണ് തകർന്നു പോകുന്നത്. നീതി സൂര്യനായ് കർത്താവ് നമ്മിൽ ഉദിച്ചു നിൽക്കുമ്പോൾ എന്തിനു നമ്മുടെ മനസ്സ് വിഷമിക്കണം.

Saturday, July 7, 2018

കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാതെ ദൈവവേലക്കിറങ്ങരുത് - Fr Daniel Poovannathil

ഒരുവൻ തന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ ഭംഗിയായി ചെയ്യുന്നില്ലെങ്കിൽ അവൻ വിശ്വാസം ത്യജിച്ചവനും അവിശ്വാസിയെക്കാൾ ഹീനനുമാണ്. എന്ന് വെച്ചാൽ അവനു വിശ്വാസമേ ഇല്ല എന്നുള്ളതാണ്...

1 തിമോത്തേയോസ് 5:8 : ഒരുവന്‍ തന്റെ സ്വന്തക്കാരുടെയും പ്രത്യകിച്ച് തന്റെ കുടുബത്തിന്റെയും ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെങ്കില്‍ അവന്‍ വിശ്വാസം ത്യജിച്ചവനും അവിശ്വാസിയെക്കാള്‍ ഹീനനുമാണ്.

Thursday, July 5, 2018

ദൈവം ഒരാളെ തിരഞ്ഞെടുക്കുന്നതിന്റെ ലോജിക് - Fr Daniel Poovannathil

ദൈവത്തിന്റെ തിരഞ്ഞെടുപ്പിന്റെ ലക്‌ഷ്യം ഒരാളുടെ പ്രവൃത്തികൾ മൂലമല്ല... ദൈവം തിരഞ്ഞെടുത്തവരോട് അസൂയ തോന്നരുത്. ദൈവം തെരഞ്ഞെടുത്തവർക്കെതിരെ നിൽക്കരുത്. ദൈവം തിരഞ്ഞെടുത്തവരെപ്പോലെ അഭിഷേകം വേണമെന്ന് വിചാരിക്കുന്നുണ്ടോ?

വിശദ്ധർക്കു മാത്രമല്ല പാപികൾക്കും തെരെഞ്ഞെടുക്കപ്പെടാൻ യോഗ്യതയുണ്ട്.

Wednesday, July 4, 2018

ഏറ്റവും പ്രധാന കൽപ്പന ഏത് ? എന്ത് കൊണ്ട് - Fr Daniel Poovannathil

മനുഷ്യ ദൃഷ്ടിയിൽ കൊലപാതകം ആയിരിക്കും ഒരു പക്ഷെ ഏറ്റവും വലിയ പാപമായി കണക്കാക്കുക. എന്നാൽ അതിലും വലിയ പാപത്തെക്കുറിച്ചും അതിന്റെ കാരണത്തെ കുറിച്ചും...

ഏറ്റവും പ്രധാന കൽപ്പന ഏത് ? എന്ത് കൊണ്ട് എന്നത് ഫാ.ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ കൃത്യമായി വിശദീകരിക്കുന്നു.