Thursday, July 19, 2018

മാതാവ് പ്രത്യക്ഷപ്പെട്ട് കൊന്ത നല്കിയ റാണി ജോണിന് കിട്ടിയ മരിയൻ അനുഭവങ്ങൾ

Mother of Kanchikode Image
അല്പം ദൈർഘ്യമേറിയ വീഡിയോ ആണ് . സമയം കണ്ടെത്തി കാണണേ!
Holy Mary miracles to Rani john Kerala. - Video Credit : Shalom TV

മാതാവ് പ്രത്യക്ഷപ്പെട്ട് കൊന്ത നല്കിയ റാണി ജോൺ കഞ്ചിക്കോട്, കേരളം

1996 മുതല്‍ 2002 വരെ ലോകത്തിന് മുഴുവനുമായി പരിശുദ്ധ മറിയത്തില്‍ നിന്ന് 51 സന്ദേശങ്ങളാണ് റാണി ജോണിന് ലഭിച്ചിട്ടുള്ളത്. ഒരു തവണ മാതാവ് പ്രത്യക്ഷപ്പെട്ട് സന്ദേശം നല്കിയപ്പോള്‍ അത് എഴുതി വയ്ക്കാന്‍ റാണിക്ക് കഴിയുമായിരുന്നില്ല. ആ സമയം മാതാവ് വലുതുകൈ പിടിച്ച് റാണിയെക്കൊണ്ട് സന്ദേശങ്ങള്‍ എഴുതിപ്പിക്കുകയുണ്ടായി.

ദിവ്യകാരുണ്യാത്ഭുതങ്ങള്‍, പഞ്ചക്ഷതങ്ങള്‍, സുഗന്ധാഭിഷേകം, പ്രാര്‍ത്ഥനയ്ക്കിടയില്‍ കൈയില്‍ നിന്ന് തേനും പാലും ഉത്ഭവിക്കുക, മാതൃരൂപത്തില്‍ നിന്ന് ദര്‍ശനവും സന്ദേശവും ലഭിക്കുക എന്നിങ്ങനെ നിരവധിയായ അത്ഭുതങ്ങള്‍ റാണിയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്.

1996 മുതല്‍ നിരവധി തവണ റാണിക്ക് ഈശോ തന്നെ നേരിട്ട് ദിവ്യകാരുണ്യം നല്കിയിട്ടുണ്ട്. അതുപോലെ 1997 ഒക്ടോബര്‍ 26 പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് മനന്തോടത്ത് കഞ്ചിക്കോട് ഗുഡ് ഷെപ്പേര്‍ഡ് പള്ളിയില്‍ അര്‍പ്പിച്ച ദിവ്യബലിക്കിടെ, റാണി നാവില്‍ സ്വീകരിച്ച തിരുവോസ്തി യഥാര്‍ത്ഥ മാംസവും രക്തവുമായി മാറുകയുണ്ടായി. തന്റെ പഞ്ചക്ഷതങ്ങള്‍ റാണിക്ക് നല്കുവാനും ഈശോ സന്നദ്ധനായിട്ടുണ്ട്. 1997 മാര്‍ച്ച് ഒന്നിനും ആറിനും മെയ് ഒന്നിനും റാണിയുടെ വീട്ടിലെ ക്രിസ്തുവിന്റെ ചിത്രത്തില്‍ നിന്ന് രക്തക്കണ്ണീര്‍ ഒഴുകി...

മാതാവും ഈശോയും റാണിക്ക് പ്രത്യക്ഷപ്പെട്ട് പറഞ്ഞ കാര്യങ്ങള്‍ ഒന്നുതന്നെ. ലോകത്ത് പാപം വര്‍ദ്ധിച്ചിരിക്കുന്നു. ആത്മാക്കളെ രക്ഷിക്കുക. അതിലേക്കായി വിശുദ്ധകുര്‍ബാന, ഉപവാസം, ദൈവവചനധ്യാനം, കുമ്പസാരം, ജപമാല എന്നീ അഞ്ച് ആയുധങ്ങള്‍ ഉപയോഗിക്കുക.. ലോകത്തെ പാപത്തിന്റെ അടിമത്തത്തില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ ഇവയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല.

Some of her extraordinary miraculous experiences are the following:
a) Reception of the Miraculous Holy Rosary from Our Lady of Velankanni (Vailankanni)
b) Stigmata experiences
c) Eucharistic Miracles
d) Miraculous reception of the Holy Communion
e) Tears of blood were shed from the picture of Jesus placed in her house.
f) Fragrant oil flowed from the picture of Our Lady of Guadalupe placed on the wall of her house.
g) Anointing of the sweet fragrance during moments of prayer
h) Experience of getting milk and honey in the palm of her hand during moments of prayer.
i) The vision and the message on the picture of Our lady of Kanchikode

5 comments:

  1. Heart touching video Chechy.. Kindly remember me n my family in your prayers..

    Lijo Jose.. Wayanad

    ReplyDelete
  2. ഹൃദയസ്പർശിയായ സന്ദേശം ചേച്ചി. ചേച്ചിയുടെ പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഓർക്കണേ...

    Edwin George Kozhinjampara

    ReplyDelete
  3. എനിക്കൊന്നു ചേച്ചിയെ സന്ദർശിക്കാൻ സാധിക്കുമോ

    ReplyDelete