Wednesday, January 30, 2019

പരീക്ഷാഭയം അകറ്റാം | Word of God to overcome exam fear


പരീക്ഷാഭയം അകറ്റാം

കർത്താവായ ഈശോയെ എന്നെയും എൻറെ പരീക്ഷകളെയും പരീക്ഷ മണിക്കൂറുകളേയും പരീക്ഷ ഹോളി നെയും ചോദ്യപേപ്പറുകളേയും ഉത്തരകടലാസുകളേയും പരീക്ഷകരെയും പരീക്ഷാപേപ്പർ മൂല്യനിർണയം നടത്തുന്ന അധ്യാപകരെയും തിരുമുൻപിൽ സമർപ്പിക്കുന്നു എന്നിൽ പരീക്ഷയ്ക്ക് എതിരെവരുന്ന മാനുഷികവും പൈശാചികവുമായ സകല തിന്മകളെയും, ഉൽക്കണ്ഠ, ഭയം, അസ്വസ്ഥത, പഠിച്ചു കഴിഞ്ഞിട്ടില്ല എന്ന് വ്യഗ്രത ഈശോയുടെ നാമത്തിൽ നിർവീര്യമാക്കി ഈശോ നൽകുന്ന വിജയം ഞാൻ സ്വന്തമാക്കി എന്ന് വിശ്വസിച്ചു ഏറ്റുപറയുന്നു പരീക്ഷയ്ക്ക് ഒരുങ്ങുന്ന എന്നെയും സഹവിദ്യാർത്ഥികളെയും പരിശുദ്ധാത്മാവേ അഭിഷേകം ചെയ്യണമേ! ഓർമശക്തിയും, ഭാവനയും, ആലോചനശക്തിയും ബുദ്ധിശക്തിയും, ഏകാഗ്രതയും, ശാന്തമായിരുന്നു പഠിക്കുവാനും അഭിഷേകം നൽകി എന്നെ അനുഗ്രഹിക്കണമേ. നമ്മുടെ കർത്താവായ യേശുക്രിസ്തു വഴി നമുക്ക് വിജയം നൽകുന്ന ദൈവത്തിന് നന്ദി വീണ്ടും വചനം പറയുന്നു ക്രിസ്തുവിൽ ഞങ്ങളെ എല്ലായിപ്പോഴും വിജയത്തിൽ എത്തിക്കുന്ന ദൈവത്തിനു സ്തുതി പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ ആമ്മേൻ

സ്വര്‍ഗത്തിന്‍െറ ദൈവം ഞങ്ങള്‍ക്കു വിജയം നല്‍കും.
നെഹമിയാ 2 : 20

ഈ തിരുവചനം 33 തവണ ഏറ്റുചൊല്ലണം പഠിക്കാനിരിക്കുന്ന മുറിയിൽ A4 ഫോർ സൈസ് പേപ്പറിൽ എഴുതി വയ്ക്കുക.

എങ്ങനെ പ്രാർത്ഥിക്കണം - Fr Daniel Poovannathil

How to Pray - Bible Class by Fr Daniel Poovannathil at Moria Retreat Centre Kakkanad, Ermakulam